
വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദത്തിൽ: മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷ വിമർശനവും അസഭ്യവർഷവും
കൊച്ചി: മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷമായ വിമർശനവും അസഭ്യവർഷവുമായി നടൻ വിനായകൻ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തി. താൻ നടത്തിയ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തിയ ചർച്ചകളെയും റിപ്പോർട്ടുകളെയും ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് നടന്റെ പുതിയ പോസ്റ്റ്. മാധ്യമപ്രവർത്തകരെ ‘മാപ്രകൾ’ എന്നും ‘കൂട്ടിക്കൊടുപ്പുകാർ’ എന്നും വിശേഷിപ്പിക്കുന്ന കുറിപ്പിൽ, ഒരു മാധ്യമപ്രവർത്തകയുടെ പേരെടുത്ത് പറഞ്ഞും ചാനൽ മേധാവിക്കെതിരെയും കടുത്ത ഭാഷയിൽ അധിക്ഷേപിക്കുന്നുണ്ട്.
‘ഭീഷണിയത്രേ!’ എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന പോസ്റ്റിൽ, ‘ഭീഷണി’ എന്ന വാക്കിന്റെ അർത്ഥം പോലും അറിയാതെയാണ് ചാനൽ മേധാവിമാർ സമൂഹത്തിലേക്ക് വിഷം കടത്തുന്നതെന്ന് വിനായകൻ ആരോപിക്കുന്നു. തന്റെ കുടുംബം പോറ്റാനാണ് മാധ്യമപ്രവർത്തകർ ഈ പണി ചെയ്യുന്നതെന്ന് അറിയാമെങ്കിലും, ഭാവിയിൽ അവരുടെ മക്കൾ ഇതേക്കുറിച്ച് ചോദ്യം ചെയ്യുമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. താൻ നടത്തിയ ഒരു പ്രസ്താവനയെ ‘ഭീഷണി’യായി വളച്ചൊടിച്ച് ഒരു മാധ്യമപ്രവർത്തക ഓണക്കോടിക്കുള്ള വകയുണ്ടാക്കിയെന്നും വിനായകൻ പോസ്റ്റിൽ പറയുന്നു.
താൻ ഉപയോഗിച്ച ‘പുലഭ്യം’ എന്ന വാക്കിനെ മാധ്യമങ്ങൾ ‘അസഭ്യം’ ആക്കിയത് ചോദ്യം ചെയ്തുകൊണ്ടാണ് കുറിപ്പിന്റെ അടുത്ത ഭാഗം. ‘പുലയനും പുലയാടിയും പുലയാടിമക്കളും’ എന്ന വാക്കുകൾ അസഭ്യമാക്കിയ അതേ ചിന്ത തന്നെയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിക്കുന്നു. ഒരു പ്രത്യേക മാധ്യമപ്രവർത്തകയെ പേരെടുത്തുപറഞ്ഞ് അവരുടെ ചാനൽ മേധാവിയെ ‘മാധ്യമ പൊട്ടൻ’ എന്ന് വിശേഷിപ്പിക്കുകയും ‘പുലഭ്യം’ എന്ന വാക്ക് അസഭ്യവാക്കാക്കി മാറ്റിയത് അദ്ദേഹമാണെന്ന് പറയുകയും ചെയ്യുന്നു. മാധ്യമപ്രവർത്തനം നിർത്തുന്നതാണ് ഇതിലും നല്ലതെന്ന് ഉപദേശിക്കുന്ന അദ്ദേഹം, തൻ്റെ പ്രതികരണത്തിനായി കാത്തുനിൽക്കാതെ അന്തിച്ചർച്ച നടത്തിയതിനെയും വിമർശിക്കുന്നു.
തന്റെ സമുദായമായ ‘പുലയൻ’ എന്നതുമായി ബന്ധപ്പെടുത്തി വാക്കുകൾ ഉപയോഗിച്ചുകൊണ്ടുള്ള വാദങ്ങളാണ് പോസ്റ്റിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. താൻ പുലയനായതുകൊണ്ട് പുലയാടിമോനാവുകയും, പുലയന് ജനിക്കാത്തതുകൊണ്ട് മറ്റുള്ളവർ പുലയാടിയാവാത്തതും ഈ സമൂഹത്തിലെ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജാതിയുടെ പേരിൽ ഒരാളുടെ പ്രവൃത്തികളെ സമൂഹത്തിന് നാണക്കേടായി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ രീതിയാണ് യഥാർത്ഥ അസഭ്യമെന്നും അദ്ദേഹം വാദിക്കുന്നു.
ഇതുവരെ ഉപയോഗിച്ച വാക്കുകൾക്ക് പുറമെ, അതിരൂക്ഷമായ ലൈംഗികച്ചുവയുള്ള വാക്കുകളും അശ്ലീല പദങ്ങളും ഉപയോഗിച്ച് മാധ്യമപ്രവർത്തകരെ അധിക്ഷേപിക്കുന്ന ഭാഗവുമുണ്ട് പോസ്റ്റിൽ. താൻ ഉപയോഗിക്കുന്ന തെറിവിളികൾക്ക് മാധ്യമങ്ങളുടെ ‘കൂട്ടിക്കൊടുപ്പ്’ പ്രവർത്തനത്തെക്കാൾ അന്തസ്സുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഇനിയെങ്കിലും നട്ടെല്ല് നിവർത്തി മാധ്യമപ്രവർത്തനം നടത്താൻ അദ്ദേഹം ആവശ്യപ്പെടുന്നു.
വിനായകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. മാധ്യമപ്രവർത്തനത്തെ വിമർശിക്കുന്ന അദ്ദേഹത്തിന്റെ നിലപാടിനെ ഒരു വിഭാഗം പിന്തുണയ്ക്കുമ്പോൾ, വ്യക്തിപരമായ അധിക്ഷേപങ്ങളും അസഭ്യവർഷവും അതിരുകടന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ നടനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും ഒരു വനിതാ മാധ്യമപ്രവർത്തകയെ പേരെടുത്തു പറഞ്ഞ് വ്യക്തിപരമായി അധിക്ഷേപിച്ചതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തിൽ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന് നിയമപരമായ നടപടികൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
വിനായകന്റെ കുറിപ്പിന്റെ പൂര്ണരൂപം
ഭീഷണിയത്രേ!
“ഭീഷണി”
എന്ന വാക്കിന്റെ
അർത്ഥം അറിയാത്ത
ഇതുപോലുള്ള ചാനൽ
മേധാവികൾ
എത്രമാത്രം
വിഷം
ആയിരിക്കും ഭാഷയിൽ
ഒളിപ്പിച്ച്
സമൂഹത്തിലേക്ക്
കടത്തുന്നത്?
അറിയാം
മാപ്രകളെ
നീയൊക്കെ
നിന്റെ കുടുംബം
പോറ്റാൻ
വേണ്ടി
പെടുന്ന പാടാണ് എന്ന്
പക്ഷേ…
ഒരിക്കൽ നിന്റെ
മക്കളോട് അവരുടെ സഹപാഠികൾ ചോദിക്കും
“ഭീഷണി”
എന്ന വാക്കിന്റെ അർത്ഥം പോലും അറിയാതെയാണോ നിന്റെ
തന്തയും/ തള്ളയുമൊക്കെ
ഈ മാധ്യമ പണിക്ക് പോകുന്നതെന്ന്.
‘ഭീഷണിയും’ ‘ഉത്തരവും’
എന്ന വാക്കുകളുടെ അർത്ഥം പോലും
തിരിച്ചറിയാതെ
ചാനലിൽ
അന്തിച്ചർച്ച നടത്തി അവിടെയും
വിനായകനെ വിറ്റ്
നിന്റെ അമ്മയ്ക്കും ഭാര്യക്കും മക്കൾക്കും ഓണക്കോടിക്കുള്ള
വകയൊപ്പിച്ചു അതല്ലേ സത്യം ?
പുലഭ്യം:
“പുലഭ്യം” എന്ന വാക്ക്
“അസഭ്യം” ആകുന്നതെങ്ങനെ?
പുലയനും പുലയാടിയും പുലയാടിമക്കളും എന്ന വാക്കുകൾ അസഭ്യമാക്കിയ അതേ ചിന്ത തന്നെയല്ലേ.
‘അപർണ്ണെ…” നിന്റെ ചീഫ് മാധ്യമ പൊട്ടൻ
നിന്നെക്കൊണ്ട് പുലഭ്യം എന്നത് അസഭ്യ വാക്കാക്കിയത് ..?
ഇതിലും നല്ലത് നീയും നിന്റെ ചാനൽ മേധാവിയും
വേറെ വല്ല
പണിക്കും
പോകുന്നതാണ്.
എന്ത് പണിയാണെന്നുള്ളത്
ഈ സമൂഹത്തിനോട്
ചോദിക്കു…
വിനായകന്റെ
ഉത്തരം
വരുന്നതിനു മുന്നേ
അന്തിചർച്ച നടത്താൻ
മാത്രേയുള്ളോ നിങ്ങളുടെ ഈ ചാനൽ…?
എന്റെ സമൂഹത്തിനു ഞാനുണ്ടാക്കി എന്ന് നിങ്ങൾ പറയുന്ന നാണക്കേടിനെക്കാൾ വലുതാണ്
അപർണ്ണെ..
. നിന്നെപോലെയുള്ള
മാധ്യമ സ്ത്രീ ശരീരങ്ങൾ
ഈ സമൂഹത്തിനോട്
ചെയ്തുകൊണ്ടിരിക്കുന്ന
വിവരക്കേട്
ഞാനൊരു പുലയാടാൻ
എൻറെ പെണ്ണ് ഒരു പുലയാടി,
പുലയാടനും
പുലയാടിക്കും
ഉണ്ടാകുന്ന
മക്കൾ പുലയാടി മോനും
പുലയാടി മോളും
പുലയാടികളുടെ വീട് ‘ചെറ്റ’കുടിൽ
ആ വീട്ടിൽ പുലയാടനും
പുലയാടിയും
പുലയാടി മക്കളും സംസാരിക്കുന്നത്
‘പുലഭ്യം’
അത് നിന്നെപോലുള്ള
മാപ്രകൾക്ക്
അസഭ്യം
ഞാൻ പുലയന്
ഉണ്ടായതു കൊണ്ട്
പുലയാടി മോനാവുകയും
നീ പുലയന് ജനിക്കാത്ത
സ്ത്രീ ശരീരമായതു കൊണ്ട്
നിന്നെ
പുലയാടിമോൾ
എന്ന് വിളിക്കാൻ പറ്റാതാവുകയും ചെയ്യുന്ന ഈ സമൂഹത്തിൽ
ബ്രാഹ്മണനിലും നമ്പൂതിരിയിലും നായരിലും കുറുപ്പിലും വാരിയറിലും ഈഴവനിലും എല്ലാം കള്ളനും കൊള്ളക്കാരനും പെണ്ണൂട്ടികളും അടങ്ങുന്ന വൃത്തികെട്ടവന്മാർ ഉണ്ടാവുമ്പോൾ
ആ വൃത്തികെട്ട മനുഷ്യമൃഗ ശരീരങ്ങൾക്ക് മാത്രം
നാണക്കേട് ചാർത്തിക്കൊടുക്കയും
വിനായകൻ എന്ന മനുഷ്യമൃഗം
ചെയ്യുന്ന
പ്രവർത്തികൾക്ക്
വിനയാകന്റെ സമൂഹത്തിനാകെ
നാണക്കേട് പട്ടം ചാർത്തിക്കൊടുക്കുന്ന
നിന്റെയൊക്കെ
വൃത്തികെട്ട കൂട്ടിക്കൊടുപ്പ് മാധ്യമ ചിന്താഗതിയാണ് യഥാർത്ഥ അസഭ്യം
ആ വൃത്തികെട്ട
അസഭ്യ ചിന്താഗതിയുള്ള
നിങ്ങളെയൊക്കെ
അത് ആണായാലും
പെണ്ണായാലും
പൂ###@റും ,
പൂ##റ@##നും
,പൂ@###റി##യും ,
മൈ#@##രും ,
മൈ##ര##നും ,
മൈ#@#ര##ത്തി##യും
,അ##@##ണ്ടി##യും കു##ണ്ണ###യും
പ###@ണ്ണ@##ലും താ##യോ@@ളി##യു##മൊക്കെ
ചേർത്ത്
വിനായകനെന്ന
മനുഷ്യമൃഗത്തിനു
നിങ്ങളെ പോലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തകരെ വിളിക്കേണ്ടി വരും
പുലയും
പുലഭ്യവും
പുലയാട്ടും
പുലയാടികളും നിനക്കൊക്കെ അസഭ്യമായി തുടരുന്നടുത്തോളം
കാലം
സമൂഹത്തിലെ
വെള്ള പൂശിയ കുഴിമാടങ്ങൾക്കെതിരെയുള്ള വിനയാകന്റെ
വിളികളും തുടരും
നിന്റെയൊക്കെ
കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തെക്കാൾ
അന്തസ്സുണ്ട് വൃത്തികെട്ടവനെന്നു നിങ്ങൾ വിളിക്കുന്ന വിനയാകന്റെ
തെറി വിളികൾക്
ഇനിയെങ്കിലും
കുനി##ഞ്ഞു നിന്ന് മാധ്യമ പ്രവർത്തനം
നടത്താതെ നട്ടെല്ല് നിവർത്തി
നിന്ന് നിന്റെയൊക്കെ മാധ്യമ പ്രവർത്തനം നടത്തൂ അപർണേ ….
ജയ് ഹിന്ദ്